വാരാണസി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ വാരാണസിയിൽ"വോട്ട് ജിഹാദ്’നടന്നുവെന്ന ഗുരുതര ആരോപണവുമായി ഉത്തർപ്രദേശ് മന്ത്രി രവീന്ദ്ര ജയ്സ്വാൾ.
നോർത്ത് അസംബ്ലി മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ചപ്പോൾ 9,200 പേരുകളിൽ ഇരട്ടിപ്പ് കണ്ടെത്തിയെന്നു സ്റ്റാന്പ്, കോടതി രജിസ്ട്രേഷൻ ഫീസ് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആരോപിച്ചു. ഒരു പ്രത്യേക സമുദായക്കാരുടെ പേരുകളാണ് ഇരട്ടിപ്പിക്കപ്പെട്ടവയിൽ ഏറെയുമെന്നും മന്ത്രി പറയുന്നു.